You are Here : Home / Readers Choice

ഡാലസ് മൃഗശാലയില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട കുരങ്ങിന്‍െറ ഏഴാം പ്രസവം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 30, 2015 09:34 hrs UTC


                        
ഡാലസ് . സെന്‍ട്രല്‍ ആഫ്രിക്കയിലെ വനാന്തരത്തില്‍ അപൂര്‍വ്വമായി കണ്ടുവരുന്നതും വംശനാശം സംഭവിച്ചു തുടങ്ങിയതുമായ  കൊളൊമ്പസ് വര്‍ഗ്ഗത്തില്‍പ്പെട്ട കുരങ്ങ് വെളളിയാഴ്ച ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതായി ഏപ്രില്‍ 28 ചൊവ്വാഴ്ച മൃഗശാലാധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. 2014 ജനുവരിയിലായിരുന്നു ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

ലെബോനി - കിര്‍ബി കുരങ്ങുകളാണ് കുഞ്ഞിന്‍െറ പിതാവും മാതാവും.

മാതാവിന്‍െറ സാമീപ്യം കൂടുതല്‍ താല്‍പര്യപ്പെടുന്ന കുഞ്ഞ് മൃഗശാലയില്‍ എത്തുന്നവര്‍ക്ക് ഒരു അപൂര്‍വ്വ കാഴ്ചയാണ്.

കുഞ്ഞ് ആണ്‍-പെണ്‍ വര്‍ഗ്ഗത്തിലാണോ എന്ന് തീരുമാനിച്ചിട്ടില്ല. കുരങ്ങിന്  പേരും നല്‍കിയിട്ടില്ലെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. കുരങ്ങിനെ പരിചരിക്കുന്നതിനുളള ചുമതല പരിശീലനം ലഭിച്ച മൃഗശാല സൂക്ഷിപ്പുകാരെ ഏല്‍്പിച്ചതായും ഇവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.