പി. പി. ചെറിയാന്‍
സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ് സി എന്ന 15 കാരിയെ 2012 ല്‍ സ്‌ക്കൂളില്‍ നിന്നും പോകുന്ന വഴി വാഹനം തടഞ്ഞു നിര്‍ത്തി തലക്കു നേരെ വെടിയുതിര്‍ത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസ്സില്‍ പത്തു അലാമ്പില്‍ അംഗങ്ങളെ 25 വര്‍ഷത്തെ തടവിന് പാക്കിസ്ഥാന്‍ കോടതി ശിക്ഷിച്ചു. പാക്കിസ്ഥാന്‍ താലിബാന്‍ ഈ ആക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിദഗ്ദ്ധ ചികിത്സ മലാലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 2014 ല്‍ സമാധാനത്തിനുള്ള നോബല്‍ പ്രൈസ് മലാലക്ക് ലഭിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട പത്തുപേരും ഒരു പക്ഷേ മലാലയെ വെടിവെച്ചവരുടെ സംഘത്തില്‍ ഉള്ളവരായിരിക്കണമെന്നില്ല.
മലാലയുടെ തലക്കു നേരെ വെടിയുതിര്‍ത്തുവെന്ന് കരുതപ്പെടുന്ന പ്രതി അഫ്ഗാനിസ്ഥാനിലേക്ക് കടന്ന കളഞ്ഞതായാണ് വിശ്വസിക്കപ്പെടുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. മലാലക്ക് ഇപ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങുക അസാധ്യമാണ്. താലിബാന്‍ പോരാളികള്‍ മലാലയേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments