കാലിഫോര്‍ണിയ: എട്ടുവയസ്സിനുള്ളില്‍ രണ്ടു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക. കാലിഫോര്‍ണിയ നേറ്റൊമസ് ചാര്‍ട്ടര്‍ സ്‌ക്കൂളിലെ ഫോര്‍ത്ത് ഗ്രേഡര്‍ അക്ക്ഷജ് മേത്ത എന്ന ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയാണ് ഈ അതുല്യ പ്രതിഭ. 'യങ്ങസ്റ്റ് റൈറ്റര്‍' എന്നാണ് മേത്തക്ക് നല്‍കിയിരിക്കുന്ന വിശേഷണം. മൂന്നു വയസ്സു മുതലാണ് തന്നിലുള്ള കഴിവുകള്‍ വിദ്യാര്‍ത്ഥി പ്രകടിപ്പിച്ചു തുടങ്ങിയത്. കവിത എഴുതി കൊണ്ടായിരുന്നു തുടക്കം. മാതാപിതാക്കളായ സുധീപും, സുമിതിയും പറഞ്ഞു. തുടര്‍ന്ന് 'സൂപ്പര്‍ മൗസ്' എട്ടുകഥകള്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ പ്രകാശനം 2014 ജനുവരിയില്‍ നിര്‍വ്വഹിച്ചു.
ഈ പുസ്തക വില്പനയില്‍ നിന്നും ലഭിച്ച തുക മുഴുവന്‍ സാക്രിമെന്റ് ചില്‍ഡ്രന്‍സ് ഹോമിന് സംഭാവന ചെയ്തു. രണ്ടാമത്തെ പുസ്തക രചന പൂര്‍ത്തിയാക്കിയതു ഈയ്യിടെയായിരുന്നു. പിതാവിന്റെ താല്പര്യം മാനിച്ചത് മിലിട്ടറിയില്‍ ഒരു റോബോട്ട് ആയി പ്രവര്‍ത്തിക്കുന്നതിനും, അതിലൂടെ തന്റെ സ്വാതന്ത്ര്യം പോലും ത്യജിക്കുന്നതിനും തയ്യാറായ ഇരുപത്തിയൊന്ന് വയസ്സുള്ള ഇമ്മാനുവേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഇ.ട്രോണ്‍ എന്ന ഇബുക്കാണത്. ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും വിഷ് ഫൗണ്ടേഷന് സംഭാവന നല്‍കുമെന്നും മേത്ത പറഞ്ഞു. അഡ് വഞ്ചര്‍ ഓഫ് പിരമിഡ്‌സ് എന്ന കഥയാണ് മേത്തക്ക് കൂടുതല്‍ വായനക്കാരെ നേടികൊടുത്തത്. എല്ലാവരും ഞങ്ങളുടെ മകനെ കഴിവിനെകുറിച്ചും നേട്ടങ്ങളെകുറിച്ചും പറഞ്ഞുകേള്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. മാതാപിതാക്കള്‍ പറഞ്ഞു.
Comments