ഗാർലന്റ് ∙ ഡാലസിലെ സിറ്റി കർട്ടിസ് കാൾവെൽ സെന്ററിൽ പ്രൊഫറ്റ് മുഹമ്മദിന്റെ കാർട്ടൂൺ ചിത്ര രചനാമത്സരം നടക്കുന്നതിനിടയിൽ സെക്യൂരിറ്റി ഓഫിസർക്കു നേരെ വെടിയുതിർത്ത രണ്ട് ആയുധധാരികളെ പൊലീസ് വെടിവച്ചു കൊന്നതായി ഗാർലന്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ആയുധധാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പൊട്ടിത്തെറിക്കുന്ന ഡിവൈസ് ഉണ്ടോ എന്ന സംശയത്തിൽ സമീപ പ്രദേശങ്ങളിലെ കടകളെല്ലാം പൊലീസ് ഒഴിപ്പിച്ചു. മൂന്നു ഹെലികോപ്റ്ററുകൾ പ്രദേശമാകെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ ഫ്രീഡം ഡിഫൻസ് എന്ന ന്യൂയോർക്ക് ആസ്ഥാനമായ സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.
വിജയിക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിരുന്നു. geller-summit ജനുവരി 12 ന് പാരീസ് പത്രാധിപർ ചാർലി ഹെബ്ഡൊ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട മുഹമ്മദിന്റെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തെ തുടർന്നായിരുന്നു. മുസ്ലീം മതാചാര പ്രകാരം പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം വരക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
Comments