ഒമഹ: മുംബൈയിലെ പ്രമുഖ സാമ്പത്തിക ഉപദേശകനും, പരാഗ് ഫരിക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡന്റ് കമ്പനി ഉടമയുമായ പരാഗ് ഫരിക്ക്(61) ഇന്നലെ(ഞായറാഴ്ച) ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.ഒമഹയില്‍ ബെര്‍ക്ക്ഷയര്‍ ഹാത്തവെ ഷെയര്‍ ഹോള്‍ഡേഴ്സ് മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനെത്തിയതായിരുന്നു പരാഗ്.ഞായറാഴ്ച രാവിലെ ആറുമണിക്ക് രാജീവ് താക്കര്‍ എന്ന 42 വയസ്സുക്കാരന് ഓടിച്ചിരുന്ന വോള്‍സ് വാഗന് ഇന്റര്‍ സെക്ഷനില്‍ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഭാര്യ ഗീതാ ഫരിക്കി(59)ന് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരേയും, ഒരു സ്ത്രീയേയും പരിക്കുകളോടെ നമ്പ്രസ്ക്ക മെത്തഡിറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കാറിന്റെ പിന്‍സീറ്റില്‍ ബല്‍റ്റിടാതെ യാത്ര ചെയ്തിരുന്ന പരാഗ് ഫരിക്കിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വോള്‍സ് വാഗന് ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. പിക്കപ്പിന്റെ ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments