ന്യൂജഴ്സി∙ മാതാവ് ഇരട്ട പെൺ കുട്ടികൾക്ക് ജന്മം നൽകിയത് 2013 ജനുവരിയിലാണ്. ഈ കുട്ടികളുടെ പിതാവെന്ന് സ്ത്രീ കരുതിയ പുരുഷനിൽ നിന്നും ചൈൽഡ് സപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് ന്യൂജഴ്സി കൗണ്ടി സൂപ്പീരിയർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.തുടർന്ന് പിതൃത്വം തെളിയിക്കുന്നതിനുളള പരിശോധനക്ക് ഇരട്ട കുട്ടികളെ വിധേയരാക്കി. ഡി.എൻ.എ പരിശോധനാ ഫലം എല്ലാവരിലും അത്ഭുതമാണ് ഉളവാക്കിയത്.ഇരട്ട പെൺകുട്ടികളുടെ പിതൃത്വം രണ്ട് വ്യത്യസ്ത പുരുഷന്മാർക്കാണെന്നായിരുന്നു റിപ്പോർട്ട്. പിന്നെ കോടതിക്ക് ഒന്നും സംശയിക്കേണ്ടി വന്നില്ല. പാസൈയ്ക്ക കൗണ്ടി കോടതി ജഡ്ജി സോഹെയ്ൽ മുഹമ്മദ് ഇരട്ട സഹോദരിന്മാരുടെ പിതൃത്വം രണ്ട് പേർക്കാണെന്ന് വിധി കല്പിച്ചു. ദേശീയ തലത്തിൽ ഇതിനു മുമ്പ് ഇത്തരം രണ്ട് കേസുകളിലുണ്ടായ വിധി ജഡ്ജി ചൂണ്ടിക്കാട്ടി. ഒരു പുരുഷൻ 28 ഡോളർ വീതം ആഴ്ചയിൽ ഒരു കുട്ടിക്ക് ചിലവിന് നൽകണമെന്നു കോടതി വിധിച്ചു. സ്ത്രീകളുടെ അണ്ഡോല്പാദന കാലയളവിൽ രണ്ട് പുരുഷന്മാരുമായി ലൈംഗീക ബന്ധം പുലർത്തിയാൽ ഇത് സംഭവിക്കാമെന്ന് ഡോക്ടറന്മാർ അഭിപ്രായപ്പെട്ടു. ഇരട്ട കുട്ടികളുടെ മാതാവ് ഒരാഴ്ചക്കുളളിൽ രണ്ട് പുരുഷന്മാരുമായി ലൈംഗീക ബന്ധം പുലർത്തിയതായി പിന്നീട് സമ്മതിച്ചു.
Comments