കൊളറാഡൊ∙ 2013 ഏപ്രിൽ 13 ന് ബോസ്റ്റൺ മാരത്തോൺ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായ 21 വയസുകാരൻ‘ ദ് സോക്കാർ സാർനേവിന്റെ വധശിക്ഷ ഔദ്യോഗികമായി ജഡ്ജി പ്രഖ്യാപിച്ചതോടെ സാർനേവിനെ കൊളറാഡോയിലെ സൂപ്പർ മാക്സും ഫെഡറൽ ജയിലിലേക്ക് മാറ്റി. കൊളറാഡൊ യുഎസ് ബ്യൂറോ ഓഫ് പ്രിസൺസ് വക്താവ് എഡ്മണ്ട് റോസാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബുധനാഴ്ചയാണ് ജൂറിയുടെ വധശിക്ഷ ജഡ്ജി ശരിവച്ചത്. പിന്നീട് പൊലീസിന്റെ അതീവ സുരക്ഷിത വലയത്തിൽ ഫ്ലൊറൻസിലെ ഭീകരെ പാർപ്പിക്കുന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. മറ്റ് തടവുകാരെയോ, പുറം ലോകമായൊ യാതൊരു ബന്ധവും ഇനി സാർനേവിന് ഉണ്ടാകുകയില്ല. കർശന നിയന്ത്രണങ്ങളുടെ ഈ ജയിൽ‘ സൂപ്പർമാക്സ് പ്രിസൺ’ എന്നാണ് അറിയപ്പെടുന്നത്.
അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യാന സംസ്ഥാന നിയമമനുസരിച്ചാണ് സാർനേവിന് വധശിക്ഷ വിധിച്ചത്. കൊളറാഡൊ ഫ്ലൊറൻസ് ജയിലിൽ നിന്നും സാവകാശം ഇന്ത്യാന ടെറി ഹൗട്ട് പ്രിസനിലേക്ക് വധശിക്ഷ നടപ്പാക്കുന്നതിന് സർനേവിനെ മാറ്റുമെന്ന് യുഎസ് ആറ്റോർണി വില്യം പറഞ്ഞു. ജഡ്ജി വധശിക്ഷ വിധിച്ചതോടെ പ്രതി പരിക്കേറ്റവരുടേയും ബന്ധുക്കളോടു ക്ഷമ ചോദിച്ചിരുന്നു. മൂന്ന് പേർ മരിക്കുകയും ഇരുനൂറിൽ അധികം പേർക്കും ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011 ൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ നടന്ന ഭീകരാക്രമണമായിരുന്നു ബോസ്റ്റണിലേത്.
Comments