ഫ്ളോറിഡാ: നില്ഡ ഷെഫില്സ് എന്ന അമ്പത്തിമൂന്ന് വയസ്സുള്ള മദ്ധ്യവയസ്ക 30 വയസ്സുള്ള മകള്‍ എലിസമ്പത്ത് ഫ്ളോറസ്, 7 വയസ്സുള്ള സേവ്യര്‍ നെഫ്, 2 വയസ്സുള്ള സോഫിയ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു. ഗ്രീന്ആര്ക്ക് പോലീസ് ലഫ്: ബ്രാഡി മയേഴാസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ജൂണ്‍ 27ശനിയാഴ്ചയാണ് നാലു മൃതദ്ദേഹങ്ങളും താമസസ്ഥലത്ത് പോലീസ് കണ്ടെത്തിയത്.
പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്‍ ആര്‍ക്ക് സിറ്റി ചാരിയറ്റ് സര്‍ക്കിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറയുന്നു. ശനിയാഴ്ച വീട്ടില്‍ എത്തിയ കുടുംബ സുഹൃത്താണ് മൃതദേഹങ്ങള്‍ ആദ്യമായി കണ്ടത്. കൊലപാതകത്തിനുള്ള പ്രേരണ എന്തായി എന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments