സിലിക്കണ്‍ വാലി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കാലിഫോര്‍ണിയായില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ സാന്‍ഹൊസെയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ഒഴിവാക്കണമെന്ന് യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ടു പട്ടേല്‍ ഗ്രൂപ്പുകള്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.
സംവരണത്തെ സംബന്ധിച്ചു ഗുജറാത്തില്‍ നടക്കുന്ന സമരം ആഭ്യന്തര പ്രശ്‌നമായി കാണണമെന്നും, ഇവിടെ ഈ വിഷയം ഉയര്‍ത്തികാണിക്കുന്നതു ശരിയല്ലെന്നും ഇവര്‍ അഭ്യര്‍ത്ഥനയില്‍ പറയുന്നു.
ചന്ദ്രകാന്ത് പട്ടേല്‍, മനീഷ് പട്ടേല്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിക്ക് ഫോര്‍ ജസ്റ്റിസ്, അലയന്‍സ് പോര്‍ ജഡസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി, തുടങ്ങിയ ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയുടെ പരാജയങ്ങള്‍ തുറന്നു കാണിക്കുന്നതിനാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കി.
സെപ്റ്റംബര്‍ 27ന് സാന്‍ഹാസെ എസ്.എ.പി. സെന്ററിനു പുറത്ത് 18,500 ജനങ്ങളെ അണി നിരത്തി റാലിക്കൊരുങ്ങുകയാണിവര്‍.
Comments