വാഷിംഗ്ടണ്‍ ഡി.സി.: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നു. മുന്‍ റോഡ് ഐലന്റ് ഗവര്‍ണ്ണറും, യു.എസ്. സെനറ്ററുമായ ലിങ്കണ്‍ ചഫി(Lincoln Chaface) മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ഇന്ന്(ഒക്ടോ.23ന്) വെള്ളിയാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ഇതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളുടെ എണ്ണം നാലായി ചുരുങ്ങി. ഹില്ലരി ക്ലിന്റന്‍, ബെര്‍ണി സാന്റേഴ്‌സ്, മാര്‍ട്ടിന്‍ ഒമേയ്‌ലി, ലോറന്‍സ് ലെസിഗ് എന്നിവരാണ് രംഗത്ത് അവശേഷിക്കുന്നത്. ജിം വെബ് നേരത്തെ മത്സരരംഗത്തു നിന്നു പിന്മാറിയിരുന്നു. വൈസ് പ്രസിഡന്റ് ജൊ ബൈഡന്‍, സെനറ്റര്‍ എലിസമ്പത്ത് വാറന്‍ എന്നിവരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്വത്തിനു വേണ്ടി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടുപേരും മത്സരിക്കുന്നതിനു നാമനിര്‍ദ്ദേശപത്രിക പോലും നല്‍കാതെ പിന്‍വാങ്ങുകയായിരുന്നു. ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ത്രികോണ മത്സത്തിന് വേദി ഒരുങ്ങുകയാണ്. ഹില്ലരിയും, ബെര്‍ണി സാന്റേഴ്‌സുമായിരിക്കും അവസാന രണ്ടുപേരില്‍ സ്ഥാനം പിടിക്കുക. മുന്‍ മേരിലാന്റ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മെയ്‌ലി മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 17 പേര്‍ മത്സരത്തിനിറങ്ങിയെങ്കിലും മുന്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ റിക്ക്‌പെറിയും, വിസ്‌കോണ്‍സില്‍ ഗവര്‍ണ്ണര്‍ സ്‌ക്കോട്ട് വാക്കറും പിന്മാറി. ഡൊണാള്‍ഡ് ട്രാമ്പും, മൈക്ക് ഹക്കമ്പിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുന്നു.
Comments