You are Here : Home / Readers Choice

ഒക്കലഹോമ യൂണിവേഴ്‌സിറ്റി ദുരന്തം: കൊല്ലപ്പെട്ടവരില്‍ നികിത പ്രഭാകറും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 27, 2015 07:20 hrs UTC

ഒക്കലഹോമ: ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോം കമിങ്‌ പരേഡിനിടയിലേക്ക്‌ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞു കയറി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇന്ന്‌ ഒക്കലഹോമ പോലീസ്‌ ഔദ്യോഗികമായി പുറത്തുവിട്ടു. ഒക്‌ടോബര്‍ 23-നു ശനിയാഴ്‌ചയായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി ഓഫ്‌ ഒക്കലഹോമ എം.സി.എ ഗ്രാജ്വേറ്റ്‌ വിദ്യാര്‍ത്ഥിനി നികിത നഖേല്‍ പ്രഭാകര്‍ (23), ഒക്കലഹോമ സ്റ്റേറ്റ്‌ പ്രൊഫസര്‍ മാര്‍വിന്‍ (65), ഭാര്യ ബോണി സ്റ്റോണ്‍ (65), 2 വയസുള്ള കുട്ടി നാഷ്‌ ലൂക്കസ്‌ എന്നീ നാലുപേരാണ്‌ അപകടത്തില്‍ കൊല്ലപ്പെട്ടത്‌. മഹീന്ദ്ര ബിസിനസ്‌ സൊലൂഷന്‍സ്‌ കസ്റ്റര്‍ സര്‍വീസ്‌ എക്‌സിക്യൂട്ടീവായിരുന്ന നികിത മുംബൈയില്‍ നിന്നും ജൂലൈയിലാണ്‌ അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ഡാളസ്‌ വഴി ഒക്കലഹോമയില്‍ എത്തിയത്‌. എം.സി. എ വിദ്യാര്‍ത്ഥിയായി ഒക്കലഹോമ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം ആരംഭിച്ച്‌ മൂന്നു മാസത്തിനകം നികിതയെ മരണം തട്ടിയെടുക്കുകയായിരുന്നു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്‌. പരേഡിലേക്ക്‌ ഇടിച്ചുകയറിയ കാര്‍ ഡ്രൈവ്‌ ചെയ്‌തിരുന്ന അഡേഷ്യ ചേമ്പേഴ്‌സിനെ (25) പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്‌. ഈ അപകടത്തില്‍ മറ്റ്‌ 47 പേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇതില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.