You are Here : Home / Readers Choice

ഡോ.ബെന്‍ കാര്‍സന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത്!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 28, 2015 09:40 hrs UTC

വാഷിംഗ്ടണ്‍ ഡി.സി: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംബിനെ മറികടന്ന് ഡോ.ബെന്‍ കാര്‍സന്‍ 28% വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയതായി ഏറ്റവും പുതിയ തിരഞ്ഞെടുപ്പു സര്‍വ്വെകള്‍ സൂചിപ്പിക്കുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഡൊണാള്‍ഡ് ട്രംമ്പിന് 22 ശതമാനവും, തൊട്ടടുത്ത് സെനറ്റല്‍ മാര്‍ക്കൊ റൂബിയോക്കു 8 ശതമാനവും വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ജെബു ബുഷ്, മുന്‍.സി.ഇ.ഒ. കാര്‍ലെ ഫിയോറിനാ എന്നിവര്‍ക്ക് 7 ശതമാനം വീതവും, മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് 4 ശതമാനമോ അതില്‍ താഴേയോ വോട്ടുകള്‍ ലഭിച്ചു. സി.ബി.എസ്, ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ ദേശീയ തിരഞ്ഞെടുപ്പു സര്‍വ്വേ ഫലങ്ങള്‍ ഇന്നാണ് ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഐഓവ സംസ്ഥാനത്ത് മുന്നിട്ടു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംമ്പിന് പിന്തുണ കുറഞ്ഞുവരുന്നതായും, ബെന്‍ കാര്‍സന്‍ പിന്തുണ വര്‍ദ്ധിച്ചുവരുന്നതായും സര്‍വ്വെ സൂചിപ്പിക്കുന്നു. തികഞ്ഞ ക്രിസ്തുമത വിശ്വാസിയും, മുന്‍ ബ്രെയ്ന്‍ സര്‍ജ്ജനും സെവന്‍ത് ഡെ അഡ്വന്‍ഡിസ്റ്റ് ചര്‍ച്ച് അംഗവുമായ ഡോ.ബെന്‍ കാര്‍സനെതിരെ ശക്തമായ പ്രചരണമാണ് ഡൊണാള്‍ഡ് ട്രമ്പു നടത്തുന്നത്. അമേരിക്കയിലെ പ്രബല മതവിഭാഗമായ പ്രിസ്ബിറ്റീരിയന്‍ ചര്‍്ച്ചിലെ അംഗമാണെന്ന് ഡൊണാള്‍ഡ് ട്രമ്പ് പരസ്യമായി പ്രഖ്യാപിക്കുകയും, ന്യൂന പക്ഷ വിഭാഗമായ 'സെവന്‍ത് ഡെ ചര്‍ച്ചിലെ' അംഗമായ ബെന്‍ കാര്‍സനെ ആരാണ് അംഗീകരിക്കുക എന്ന ചോദ്യവുമായാണ് ട്രമ്പ് പ്രചരണം നടത്തുന്നത്. മതം, രാഷ്ട്രീയ തിരഞ്ഞെടുപ്പു ആയുധമാക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് ഡൊണാള്‍ഡ് ട്രമ്പിന് പിന്തുണ കുറഞ്ഞതിന്റെ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. കറുത്തവര്‍ഗ്ഗക്കാരനായ ഒബാമയെ അമേരിക്കന്‍ പ്രസിഡന്റാക്കുവാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കാണിച്ച വിശാല മനസ്‌ക്കത റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബെന്‍ കാര്‍സന്റെ കാര്യത്തില്‍ സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.