വാഷിംഗ്ടണ്‍: വിസ്‌കോണ്‍സനില്‍ നിന്നുള്ള റപ്രസന്റേറ്റീവ് പോള്‍ റയന്‍ അമേരിക്കയുടെ അമ്പത്തി നാലാമത് ഹൗസ് സ്വീക്കറായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ചയായ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്നലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പോള്‍ റയനെ പ്രഖ്യാപിച്ചത്. റയന്‍ 236 വോട്ട് നേടിയപ്പോള്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കാലിഫോര്‍ണിയായില്‍ നിന്നുള്ള നാന്‍സി പെളോസിക്ക്(Nancy Pelosi) 184 വോട്ടാണ് ലഭിച്ചത്. നിലവിലുള്ള സ്പീക്കര്‍ ജോണ്‍ ബോവനര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സഭയിലെ എല്ലാ അംഗങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതിന് ശ്രമിക്കുമെന്ന് അധികാരമേറ്റെടുത്ത ശേഷം പോള്‍ റയന്‍ പറഞ്ഞു. പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഭക്കു മാത്രമേ ജനങ്ങളെ പ്രതിനിധീകരിക്കുവാന്‍ അവകാശമുള്ളൂ. റയന്‍ നയം വ്യക്തമാക്കി.
Comments