You are Here : Home / Readers Choice

മൂന്നു മാസം മുമ്പു കാണാതായ മതാപിതാക്കളുടെ ജഡം കണ്ടെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 31, 2015 11:40 hrs UTC

കണക്റ്റിക്കട്ട്: മൂന്നു മാസം മുമ്പു അപ്രത്യക്ഷമായ കണക്റ്റിക്കട്ടില്‍ നിന്നുള്ള ദമ്പതിമാരുടെ മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്നലെ ഒരു വീടിനു പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജെഫ്രി നവിന്‍(56) ഭാര്യ ജിനറ്റ്(55) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു ഇരുപത്തിയേഴ് വയസ്സുള്ള ഇവരുടെ മകന്‍, മകന്റെ കാമുകി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഇന്ന്(വെള്ളിയാഴ്ച) കണക്റ്റിക്കട്ട് പോസ്റ്റു റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കളുടെ മരണത്തില്‍ മകന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് യു.എസ്. അറ്റോര്‍ണി ട്രേയ്‌സി സെറ്റണ്‍ പറഞ്ഞു. മകന്‍ കെയ്ല്‍ നവീന്‍ ഫെഡറല്‍ ഗണ്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാണ്. വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയായ ദമ്പതിമാരെ ആഗസ്റ്റ് നാലു മുതലാണ് കാണാതായത്. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ആള്‍ താമസമില്ലാത്ത ഒരു വീടിനു പുറകില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.