സാന്‍ഫ്രാന്‍സിസ്‌ക്കൊ: പതിനെട്ടാമത് യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യാസ് ഡോട്ടര്‍(ഇന്ത്യയുടെ മകള്‍) എന്ന ഹൃസ്വചിത്രം ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ര് ജൂറി അവാര്‍ഡിന് തിരഞ്ഞെടുത്തു. പതിനൊന്ന് ദിവസം നീണ്ടുനിന്ന ഫിലിം ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രദര്‍ശിപ്പിച്ച 60 ഡോക്യുമെന്ററികളില്‍ നിന്നാണ് 'ഇന്ത്യാസ് ഡോട്ടര്‍ അവാര്‍ഡിനര്‍ഹമായത്. ലോകവ്യാപകമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാനതത്വം ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. 'ഇന്ത്യാസ് ഡോട്ടര്‍' രചന നിര്‍വ്വഹിച്ചത്. സര്‍ കെന്‍ റോബിന്‍സണും, ഫിലിം നിര്‍മ്മാതാവ് ലെസ്ലി ഉദ് വിനും, പ്രധാന നാന്‍ സീന്‍ പെനും ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തു. 2012 ല്‍ നിഷ്‌കളങ്കയായ യുവതിയെ ഡല്‍ഹിയില്‍ ഒരു കൂട്ടം യുവാക്കള്‍ ഓടുന്ന ബസ്സിലിട്ടു ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയില്‍ മാത്രമല്ല ലോകമനസ്സാക്ഷിയെപോലും ഞെട്ടിച്ചിരുന്നു.
Comments