ഒമഹ(നെബ്രസ്ക്ക): മദ്യപിച്ചു മൃഗശാലയിലെ പുലി മടയില്‍ നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച യുവതിയെ പുലി കടിച്ചു പരിക്കേല്പിച്ചു. ഇന്നലെ(ഞായറാഴ്ച) രാവിലെ നബ്രസ്ക്കായിലെ ഒമഹ മൃഗശാലയിലാണ് സംഭവം നടന്നത്. ജാക്വലിന് ഹെന്‍ട്രി(34) ഞായറാഴ്ച രാവിലെ മദ്യിപിച്ചാണ് മൃഗശാലയിലെത്തിയത്. പുലിയെ കണ്ടപ്പോള്‍ വളര്‍ത്തുമൃഗമാണെന്ന് കരുതി പുലിക്കൂട്ടിലേക്ക് നുഴഞ്ഞുകയറുവാന്‍ ശ്രമിച്ചതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ഇടത്തെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ക്രിങ്ങ്ടണ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസ് ജാക്വലിന്റെ പേരില്‍ അതിക്രമിച്ചു കടന്ന കുറ്റത്തിന് കേസ്സെടുത്തു. ഇടതുകരം പൂര്‍ണ്ണമായും നഷ്ടപ്പെടാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൃഗശാലയില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സി.ഇ.ഇ ഡെന്നീസ് പാറ്റ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം നല്‍കുന്നതിനാണ് ഈ നടപടി. അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments