വയന്‍കൗണ്ടി(മിഷിഗണ്‍): അമേരിക്കയില്‍ ആദ്യമായി മുസ്ലീം കൗണ്‍സില്‍ അംഗങ്ങള്‍ ഭൂരിപക്ഷ സീറ്റുകളും നേടി സിറ്റിഭരണം പിടിച്ചെടുത്ത് ചരിത്രത്തിന്റെ ഭാഗമായി മാറി. മിഷിഗണ്‍ വയന്‍ കൗണ്ടി ഹംട്രാംക്ക് സിറ്റി കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 6 കൗണ്‍സില്‍ അംഗങ്ങളില്‍ 4 മുസ്ലീം അംഗങ്ങള്‍ വിജയിച്ചു. മിഡില്‍ ഈസ്റ്റ്, പാക്കിസ്ഥാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലീം സമുദായാംഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള സിറ്റിയാണിത്. പോളണ്ടില്‍ നിന്ന് കുടിയേറിയ കേരണ്‍ മഞ്ചസ്‌ക്കി ആണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. മേയറിനെ കൂടാതെ അബു മൂസ, ആനം മിയ, സദ് അല്‍മാസ്മറി എന്നിവരാണ് വിജയികളായത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള സിറ്റിയായി ഹംട്രാക്ക് സിറ്റി 2013 ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊതുജന സേവനം മുഖമുദ്രയായി അംഗീകരിക്കുകയും, തുല്യ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും, ഈ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്ന് സിറ്റിയിലെ വോട്ടറായ ജമാല്‍ അല്‍തുര്‍ക്കി പറഞ്ഞു.
Comments