സാള്‍ട്ട്‌ലേക്ക്‌സിറ്റി: സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കും അവരുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികള്‍ക്കും ചര്‍ച്ച് ആക്റ്റിവിറ്റീസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതായി 6.5 മില്യണ്‍ അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന മോര്‍മണ്‍ ചര്‍ച്ച് വക്താവ് എറിക്ക് ഹാക്കിന്‍സ് വെളിപ്പെടുത്തി. സ്വവര്‍ഗ്ഗവിവാഹിതരുടെ കൂടെ താമസിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനുശേഷം വീട്ടില്‍ നിന്നും മാറി താമസിക്കുകയാണെങ്കില്‍ അവരെ ചര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നതിനും അനുമതി നല്‍കിയതായും വക്താവ് അറിയിച്ചു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാണെന്ന് യു.എസ്. സുപ്രീം കോടതി വിധി പ്രഖ്യാപനത്തിന് ശേഷം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ആദ്യ ക്രൈസ്തവ സഭ എന്ന ബഹുമതി കൂടി മോര്‍മണ്‍ ചര്‍ച്ചിന് ലഭിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗങ്ങളായ കത്തോലിക്കാ സഭയോ, സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചോ, സ്വവര്‍ഗ്ഗ വിവാഹത്തെ ഔദ്യോഗീകമായി തള്ളി പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മോര്‍മണ്‍ ചര്‍ച്ച് പോളിസി ആന്റ് പ്രൊസീഡിയര്‍ ഗൈഡില്‍ പുതിയ തീരുമാനങ്ങള്‍ ഉള്‍കൊള്ളിക്കുമെന്ന് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റര്‍- ഡെ സെയിന്റ്‌സ് (Church Of Jesus Christ Of latter day saints) എന്ന ഔദ്യോഗീക പേരില്‍ അറിയപ്പെടുന്ന മോര്‍മണ്‍ സഭാ വിഭാഗം അറിയിച്ചു.
Comments