വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയിലെ അഞ്ച് മില്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഒബാമ ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ന്യൂ ഓര്‍ലിയന്‍സ് ഫിഫ്‌ത്ത് സര്‍ക്യൂട്ട് കോടതി ഇന്ന് (നവംബര്‍ 9) ഉത്തരവിട്ടു. മൂന്നു ജഡ്‌ജികള്‍ അടങ്ങുന്ന ബഞ്ചില്‍ രണ്ടുപേര്‍ ഉത്തരവിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ടെക്‌സസ് ഉള്‍പ്പടെ 25 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ പ്രസിഡന്റ് ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ട് സമര്‍പ്പിച്ച അപ്പീല്‍ കീഴ് കോടതി അംഗീകരിച്ചിരുന്നു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കീഴ് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‌കിയ അപ്പിലിന്‍മേലാണ് ഇന്ന് വിധിയുണ്ടായത്. അതോടെ അഞ്ചു മില്യന്‍ അനധികൃത കുടിയേറ്റക്കാരുടെ ഭാവി വീണ്ടും അവതാളത്തിലായി. ഒബാമ ഗവണ്‍മെന്റിന്റെ കീഴില്‍ ഈ പദ്ധതി ഇനി നടപ്പാക്കുക എന്നത് അസാധ്യമാണെന്നു നിയമവിദഗ്‌ധര്‍ നിയമ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് എബര്‍ട്ട് അപ്പീല്‍ കോടതി വിധിയെ സ്വാഗതം ചെയ്‌തു. കഴിഞ്ഞ നവംബറിലാണ് ഒബാമ ഉത്തരവില്‍ ഒപ്പുവെച്ചത്. 11.3 മില്യന്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
Comments