You are Here : Home / Readers Choice

ഹില്ലരി ക്ലിന്റന് മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന്റെ പിന്തുണയില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 11, 2015 02:15 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ബില്‍ ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു തവണ ക്ലിന്റന്റെ വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോര്‍ ഹില്ലരി ക്ലിന്റനു പിന്തുണ നല്‍കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല. 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരി ക്ലിന്റന് എന്‍ഡോഴ്‌സ് ചെയ്യുന്നുണ്ടോ എന്ന പത്രപ്രതിനിധികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അല്‍ഗോര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുകയോ എന്‍ഡോഴ്‌സ് ചെയ്യുകയോ ചെയ്യുന്നതു ഉചിതമായിരിക്കുകയില്ല എന്നും അല്‍ഗോര്‍ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ചു ടെലിത്തോണില്‍ പങ്കെടുക്കാവാനെത്തിയതായിരുന്നു മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍. ബംഗാസിയില്‍ ആക്രമണത്തിന് ബാധ്യതയുള്ളതായും, സംരക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ സ്ഥാനപതി അയച്ച ഈമെയ്‌ലുകള്‍ ഗൗരവമായി എടുക്കുന്നതിനെ കുറിച്ചു കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അവസാന വിധി എന്തായിരിക്കും എന്നതാശ്രയിച്ചാണ് ഹില്ലരി ക്ലിന്റന്റെ വിജയസാധ്യത കണക്കാപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.