ഫോര്‍ട്ട് ലോഡര്‍സെയ്ല്‍(ഫ്‌ളോറിഡ): നവംബര്‍ 9 ഞായറാഴ്ച പൊതുസ്ഥലത്തുവെച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത കുറ്റത്തിന് രണ്ടു പാസ്റ്റര്‍മാരും, തൊണ്ണൂറുക്കാരനും ഉള്‍പ്പെടെ മൂന്നു പേരെ ഫോര്‍ഡ് ലോഡര്‍ സെയ്‌ലിന്‍ പോലീസ് അറസ്റ്റു ചെയ്തു. നവം.6 മുതല്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഫോര്‍ട്ട് ലൊഡര്‍സെയ്ല്‍ സിറ്റി നിയമം മൂലം നിരോധിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരുന്ന തൊണ്ൂറുക്കാരനായ ആള്‍നോഡ് ഏമ്പെട്ട്, ക്രിസ്ത്യന്‍ മിഷനറിമാരായ സ്വെയ്ന്‍ ബ്ലാക്ക്, മാര്‍ക്ക് സിംസ് എന്നിവരെയാണ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധന നിയമം അനുസരിച്ച് ആദ്യമായി അറസ്റ്റ് ചെയ്തത്. കുറ്റംതെളിഞ്ഞാല്‍ അറുപതു ദിവസം തടവും, 500 ഡോളര്‍ പിഴയുമാണ് ശിക്ഷ. 1999 ല്‍ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് സിറ്റി നിരോധിച്ചുവെങ്കിലും, ഏമ്പെട്ട് ഫയല്‍ ചെയ്ത കേസ്സിന്റെ അടിസ്ഥാനത്തില്‍ കോടതി നിരോധനം പില്‍വലിച്ചിരുന്നു. പുതിയ സിറ്റി ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഏമ്പെട്ട് പറഞ്ഞു. ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും ഏബെട്ട് വ്യക്തമാക്കി.
Comments