ഗാര്‍ലന്റ്(ഡാളസ്): ടെക്സസ്സിലെ ഡാളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുള്ള കത്രീന പിയേഴ്സനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ഡൊണാള്‍ഡ് ട്രംബിന്റെ ദേശീയ സ്പോക്ക്സ്വുമണായി നിയമിച്ചു. ഒക്ടോ.14 ശനിയാഴ്ച ടെക്സസ്സിലെ ബിമൗണ്ടില് സംഘടിക്കുന്ന തിരഞ്ഞെടുപ്പു പ്രചരണറാലിക്കു മുമ്പ് ഡൊണാള്‍ഡ് ട്രമ്പു നടത്തിയ നിയമനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡാളസ് ടീപാര്‍ട്ടി സ്റ്റിയറിങ്ങ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന കത്രീനാ ഗാര്‍ലന്റ് ടീ പാര്‍ട്ടി സ്ഥാപക കൂടിയാണ്. സമാനകളില്ലാത്ത കഴിവുകളുടേയും, വിജയങ്ങളുടെയും പ്രതീകമായ ഡൊണാള്‍ഡ് ട്രംബിന്റെ വക്താവായി നിയമനം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണെന്ന് കത്രീന പ്രതികരിച്ചു. തിരഞ്ഞെടുപ്പിനുശേഷം ആര് വൈറ്റ് ഹൗസില്‍ ഇരിക്കണം എന്നു വ്യക്തമായ കാഴ്ചപ്പാടുള്ള കത്രീനയെ ദേശീയ വക്താവായി നിയമിക്കുന്നതായി ഡൊണാള്‍ഡ് മാധ്യമങ്ങള്‍ക്കു എഴുതി തയ്യാറാക്കി നല്കിയ പ്രസ്താവനയില്‍ പറയുന്നു. റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്സസ്സില്‍, ഹിസപാനിക്ക് വോട്ടര്‍മാര്‍ നിര്‍ണ്ണായമാണ്. ഇമ്മിഗ്രേഷന്‍ വിഷയങ്ങളില്‍ ഡൊണാള്‍ഡ് ട്രംബിന്റെ നിലപാട് ടെക്സസ്സില്‍ ഗുണം ചെയ്യുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കും.
Comments