ഡാളസ്: ഡാളസിലെ പൗരമുഖ്യനും, ഡാളസ് റീജിയണല്‍ ചേംബര്‍ ബോര്‍ഡ്, ഡാളസ് കൗണ്ടി സാല്‍വേഷ്യന്‍ ആര്‍മി അഡൈ്വസറി ബോര്‍ഡ്, ഡാളസ് കൗണ്ടി കമ്മ്യൂണിറ്റി കോളേജ് ഡിസ്ട്രിക്റ്റ് ഫൗണ്ടേഷന്‍ ബോര്‍ഡ് തുടങ്ങി നിരവധി സംഘടനകളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന അശോക് മാഗൊയെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ഗവേണിംഗ് ബോഡി മെമ്പറായി ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ആറു വര്‍ഷത്തേക്ക് നിയമിച്ചു. മെയ് 22, 20211 വരെയാണ് മാഗോയുടെ കാലാവധി. 2014 ല്‍ ഇന്ത്യയില്‍ നിന്നും പത്മശ്രീ അവാര്‍ഡ് മാഗൊക്ക് ലഭിച്ചിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ മാഗൊ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഡാളസ്സില്‍ നിന്നുമാണ് എം.ബി.എ. ബിരുദം കരസ്ഥമാക്കിയിട്ടുള്ളത്. ഡാളസ്സിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിധ്യമാണ് അശോക് മാഗൊ. ടെക്‌സസ് ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നും നവം.9നാണ് നിയമന ഉത്തരവ് ലഭിച്ചത്. അശോക് മാഗോയുടെ നിയമനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഡി.എഫ്.ഡബ്ലിയൂ പ്രസിഡന്റ് തോമസ് രാജന്‍, സെക്രട്ടറി സിജു. വി. ജോര്‍ജ്ജ് എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
Comments