You are Here : Home / Readers Choice

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 17, 2015 12:19 hrs UTC

ഓസ്റ്റിന്‍: പാരീസില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്‌സസ് ഉള്‍പ്പെടെ ഇരുപത്തിനാലു സംസ്ഥാനങ്ങളില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന് സംയുക്തമായി പുറത്തുവിട്ട വിജ്ഞാപനത്തില്‍ ഗവര്‍ണ്ണര്‍മാര്‍ ചൂണ്ടികാട്ടി. പാരീസ് ഭീകരാക്രമണത്തില്‍ സിറിയായില്‍ നിന്നും അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ എത്തിയ ഒരു ഭീകരന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഔദ്യോഗീക സ്ഥീകരണം വന്നതിനു പുറകെയാണ് ഗവര്‍ണ്ണര്‍മാര്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. 2011 വരെ 15,00 സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അടുത്തവര്‍ഷം 10,000 അഭയാര്‍ത്ഥികള്‍ക്ക് കൂടി അമേരിക്കയില്‍ അഭയം നല്‍കുമെന്ന് പ്രസിഡന്റ് ഒബാമ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. 2011 മുതല്‍ സിറിയായില്‍ അക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം 250,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആകെ ജനസംഖ്യയുടെ(22 മില്യണ്‍) പകുതിയും(11 മില്യണ്‍) സിറയായില്‍ നിന്നും ഭവനങ്ങള്‍ ഉപേക്ഷിച്ചു മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹമായി സിറിയന്‍ ജനത മാറിയതായി യുണൈറ്റഡ് നാഷ്ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ആദ്യ ചുമതല ഇവിടെയുള്ള പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ചൂണ്ടികാട്ടി. പ്രസിഡന്റ് ഒബാമക്ക് ഇന്ന് അയച്ച കത്തിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 200 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ടെക്‌സസ് അഭയം നല്‍കിയിരുന്നു. ഗവര്‍ണ്ണറുടെ തീരുമാനം അംഗീകരിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതല്ലെന്ന് ഡാളസ് കാത്തലിക്ക് ചാരിറ്റി വിഭാഗം ഇന്ന് പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.