You are Here : Home / Readers Choice

ബഫല്ലൊ യൂണിവേഴ്‌സിറ്റി റിസെര്‍ച്ച് വൈസ് പ്രസിഡന്റായി വേണു ഗോവിന്ദരാജുവിനെ നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 21, 2016 02:09 hrs UTC

ന്യൂയോര്‍ക്ക്: ബഫല്ലൊ യൂണിവേഴ്‌സിറ്റി റിസെര്‍ച്ച് ആന്റ് ഇക്കണോമിക്ക് ഡവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ദന്‍ വേണു ഗോവിന്ദരാജുവിനെ നിയമിച്ചു. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സതീഷ് കെത്രിപതി പ്രൊവൊസ്റ്റ് ചാള്‍സ് സുക്കോസ്‌ക്കി എന്നിവര്‍ അറിയിച്ചതാണിത്. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരും. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ വേണു വൈസ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജി(ഖരഗ്പൂര്‍)യില്‍ നിന്നും ബിരുദമെടുത്ത വേണു ബഫല്ലൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കിയത്. വിജയവാഡയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വേണു 2000 ത്തിലാണ് അമേരിക്കന്‍ പൗരത്വം നേടിയത്. കംപ്യൂട്ടിങ്ങ് മെഷിനറി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, പാറ്റേണ്‍ റക്കഗ്നീഷ്യന്‍ തുടങ്ങിയ നിരവധി അസ്സോസിയേഷനുകളില്‍ അംഗത്വം നേടിയിട്ടുണ്ട്. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഗവേഷണ രംഗത്ത് വന്‍പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന ബഫല്ലൊ യൂണിവേഴ്‌സിറ്റിക്ക് വേണു ഗോവിന്ദരാജുവിന്റെ സേവനം കൂടുതല്‍ ഉത്തേജനമായിരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സതീഷ് പറഞ്ഞു. ബഫല്ലോ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് വേണു ഗോവിന്ദരാജ്. യൂണിഫൈഡ് ബയോമെട്രിക്ക്‌സ് ആന്റ് സെന്‍സേഴ്‌സ് യൂണിവേഴ്‌സിറ്റീസ് സെന്റര്‍ ഡയറക്ടറായും വേണു സേവനം അനുഷ്ഠിച്ചിട്ടുണ്ട്്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.