ലോസ് ആഞ്ചലസ്: എണ്‍പത്തി എട്ടാമത് ഓസ്‌ക്കര്‍ അവാര്‍ഡ് വിതരണം ചെയ്യുന്നവരുടെ പട്ടികയില്‍ പ്രശസ്ത ബോളിവുഡ് താരവും മുന്‍ മിസ്സ് വേള്‍ഡുമായ പ്രിയങ്കയെ ഉള്‍പ്പെടുത്തിയതായി ഓസ്‌ക്കര്‍ പ്രൊഡ്യൂസേഴ്‌സ് ഡേവിഡ് ഹില്‍, റജിനാള്‍ഡ് ഹഡ്‌ലിന്‍ എന്നിവര്‍ ഫെബ്രുവരി 1 ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഓസ്‌ക്കര്‍ അവാര്‍ഡ് ദാനത്തിനായി തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പേരുടെ പട്ടികയില്‍ പ്രമുഖ താരങ്ങളായ കെറി വാഷിംഗ്ടണ്‍, സ്റ്റീവ് കാറല്‍, ക്വിന്‍സി ജോണ്‍സ്, ജെ.ക്കെ. സിമ്മന്‍സ് എന്നിവരെ കൂടാതെ ഏഷ്യയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന ഏകതാരമാണ് പ്രിയങ്ക ചോപ്ര. ഫെബ്രുവരി 28ന് ലോസ് ആഞ്ചലസ് ഹോളിവുഡ് ഡോല്‍സി തിയ്യറ്ററിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. സൗത്ത് ഏഷ്യയെ പ്രതിനിധീകരിക്കുന്ന മുപ്പത്തി മൂന്ന് വയസ്സുള്ള ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രക്ക് എ.ബി.സി.റ്റി.വി.സീരിസ്. ക്വന്റിക്കൊ(Quantico) യിലെ അഭിനയത്തിന് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്, 2016 എസ്.എ.ജി. അവാര്‍ഡും ലഭിച്ചിരുന്നു. ഓസ്‌ക്കാര്‍ അവാര്‍ഡ് ദാനത്തിനായി തന്നെ തിരഞ്ഞെടുത്തത് ജീവിതത്തില്‍ മഹാഭാഗ്യമായി കരുതുന്നതായി പ്രിയങ്ക ചോപ്ര പ്രതികരിച്ചു.
Comments