ഫ്രിമോന്റ്(കാലിഫോര്‍ണിയ): യുവ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി നാഷ്ണല്‍ യംഗ് ആര്‍ട്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 'യു.എസ്. പ്രസിഡന്റ് സ്‌കോളേഴ്‌സ്' പട്ടികയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പവിത്ര നാഗരാജന്‍ സ്ഥാനം നേടി. നോമിനേറ്റ് ചെയ്യപ്പെട്ട 60 പേരില്‍ പവിത്ര നാഗരാജനും, ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയുമായ റുവാന്റി ഏകനായക്കും ഉള്‍പ്പെടുന്നു. നാഷ്ണല്‍ യംഗ് ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ലിസ ലിയോണ്‍ വെളിപ്പെടുത്തിയതാണിത്. ആക്ടേഴ്‌സ്, ഡാന്‍സേഴ്‌സ്, സിംങ്ങേഴ്‌സ്, ഫോട്ടോഗ്രാഫേഴ്‌സ്, ഫിലിം മേക്കേഴ്‌സ്, ഡിസൈനേഴ്‌സ്, റൈറ്റേഴ്‌സ് എന്നിവരില്‍ നിന്നുള്ള പ്രതിഭകളെയാണ് നോമിനേഷന് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അറുപതുപേരില്‍ നിന്നും അവസാന വിജയികളെ മെയ് മാസമാണ് പ്രഖ്യാപിക്കുക. പ്രസിഡന്റ് സ്‌ക്കോളേഴ്‌സ് വൈറ്റ് ഹൗസ് കമ്മീഷനാണ് സ്ഥാനാര്‍ത്ഥികളുടെ യോഗ്യത നിശ്ചയിക്കുന്നത്. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന നാഷ്ണല്‍ റക്കഗ്നീഷ്യന്‍ ചടങ്ങില്‍ വെച്ചു അതുല്യ പ്രതിഭകളെ ആദരിക്കും. വിദ്യഭ്യാസരംഗത്തും, കലാരംഗത്തും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന നേട്ടം അസൂയാര്‍ഹമാണ്.
Comments