കാലിഫോര്‍ണിയ: യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയും, അറ്റോര്‍ണി ജനറലുമായ കമല ഹാരിസിന് കാലിഫോര്‍ണിയ ഡെമോക്രാറ്റിക്ക്് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചു. ശനിയാഴ്ച നടന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടി കണ്‍വന്‍ഷനിലേക്ക് ഔദ്യോഗീകമായി കമല ഹാരിസിനെ എന്‍ഡോഴ്‌സ് ചെയ്തത്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അംഗീകാരത്തിനാവശ്യമായ 78.19 ശതമാനം വോട്ടുകള്‍ കമല നേടി. പ്രധാന എതിരാളി ലൊറീറ്റ സാഞ്ചസിന് 19.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സെനറ്റര്‍ ബാര്‍ബര്‍ ബോക്‌സര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 7ന് നടക്കുന്ന പ്രൈമറിയില്‍ ഹാരിസ് പാര്‍ട്ടിയുടെ സാമ്പത്തിക സഹായം കൂടി ലഭിക്കും. കാലിഫോര്‍ണിയാ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആശയങ്ങ പ്രചരിപ്പിക്കുന്നതിനും, പ്രാവര്‍ത്തികമാക്കുന്നതിന് കമല ഹാരിസ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് അസംബ്ലി സ്പീക്കര്‍ ടോണി ആറ്റ്കിന്‍സ് അഭിപ്രായപ്പെട്ടു. കാലിഫോര്‍ണിയായുടെ മുപ്പത്തിരണ്ടാമത് അറ്റോര്‍ണി ജനറലായി തുടരുന്ന കമല 2011ലാണ് സ്ഥാനമേറ്റത്. കാലിഫോര്‍ണിയായില്‍ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറലാണ് കമല ഹാരിസ്.
Comments