ഓസ്റ്റിൻ ∙ ടെക്സാസ് യൂണിവേഴ്സിറ്റി സിസ്റ്റത്തിനകത്തുളള പതിനാല് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിന് ചേർന്ന യൂണിവേഴ്സിറ്റി അധികൃതരുടെ ബോർഡ് യോഗം തീരുമാനിച്ചു. 2 മുതൽ 4 ശതമാനം വരെയാണ് ടൂഷൻ ഫീസ് വർദ്ധന നടപ്പാക്കുന്നത്. ടെയ്ലർ ഹെൽത്ത് ആന്റ് സയൻസ് ക്യാംപസ് ഒഴികെയുളള എല്ലാ യൂണിവേഴ്സിറ്റികളിലും ട്യൂഷൻ ഫീസ് വർദ്ധന ബാധകമാണ്. 75 മുതൽ 200 ഡോളർ വരെയാണ് ഓരോ വിദ്യാർത്ഥിക്കും അധിക ഫീസ് നൽകേണ്ടി വരിക. അലക്സ് ക്രാൻബെർഗ്, വാലസ് ഹാൾ, ബ്രിൻണ്ടാ പിജോവിച്ച് എന്നിവർ ടൂഷൻ ഫീസ് വർദ്ധനവിനെ എതിർത്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസ ചിലവ് വർദ്ധിച്ചതിനാലാണ് ഫീസ് വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
Comments