ഫ്ലോറിഡ ∙ സ്വവർഗ്ഗ വിവാഹം നടത്തികൊടുക്കണമെന്ന് യാതൊരു കാരണവശാലും പളളികളെ നിർബന്ധിക്കാനാവില്ലെന്ന് ഫ്ലോറിഡ സെനറ്റ് ഇന്ന് (മാർച്ച് 5 ന്) പാസ്സാക്കിയ ബില്ലിൽ വ്യക്തമാക്കി. ഇന്ന്(വ്യാഴം) ഫ്ലോറിഡ സെനറ്റിൽ 23 വോട്ടുകളോടെയാണ് ബിൽ പാസ്സാക്കിയത്. 15 പേർ ഇതിനെതിരെ വോട്ട് ചെയ്തു.പളളികൾക്ക് സ്വവർഗ വിവാഹം നടത്തി കൊടുക്കുകയോ, നിഷേധിക്കുകയോ ചെയ്യാമെന്ന് ഫെഡറൽ കോൺസ്റ്റി റ്റ്യൂഷനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഫ്ലോറിഡായിൽ ഇങ്ങനെയൊരു പ്രത്യേക ബിൽ പാസ്സാകേണ്ടതില്ല എന്നാണ് ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ വാദിച്ചത്. സ്വവർഗ്ഗ വിവാഹം നിയമ വിധേയമാണെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ പളളികൾ വിവാഹം നടത്തിക്കൊടുക്കാത്ത സാഹചര്യം ഉണ്ടായാൽ നിയമ ലംഘനമാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ഏരൺ ബിൻ ബില്ലിനെ പിന്താങ്ങികൊണ്ട് അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും തമ്മിലുളള സേക്രഡ് ഇൻസ്റ്റിറ്റ്യൂഷനാണ് വിവാഹം എന്നും എന്നാൽ സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കിയത് ലോകം തന്നെ കീഴ്മേൽ മറിക്കുന്നതിന് സമാനമാണെന്നും സെനറ്റർ ഏരൻ പറഞ്ഞു. ഫ്ലോറിഡാ ഗവർണർ റിക്ക് സ്ക്കോട്ട് ബിൽ ഒപ്പിട്ടു അതോടെ ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.
Comments