ഫ്ലോറിഡ ∙ രണ്ട് വയസ്സുളള കുട്ടിയെ കാറിന്റെ പിൻ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ച 43 വയസുളള ലഫ്മനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടയർ പൊട്ടി പൊളിഞ്ഞ് റിം നിരത്തിലൂടെ ഉരഞ്ഞു അതിവേഗം പായുന്ന കാറിനെ കുറിച്ചുളള സന്ദേശം പൊലീസിന് ലഭിച്ചു. തുടർന്നു കാർ അന്വേഷിച്ചിറങ്ങിയ പൊലീസ് റോഡിൽ കാർ പാർക്ക് ചെയ്ത് അതിനുളളിൽ മയങ്ങി കിടക്കുന്ന ലഫ്മാനേയും രണ്ടു വയസ്സുളള കുട്ടിയേയുമാണ് കണ്ടത്. കാറിന് പുറത്ത് ഇറങ്ങുന്നതിനും ആൽക്കഹോൾ ടെസ്റ്റ് നടത്തുന്നതിനും പൊലീസ് ആവശ്യപ്പെട്ടു. പരിശോധനയിൽ ലഫ്മാൻ മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് ഇവരെ കൈ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തു. കുട്ടിയെ പിതാവിനെ ഏൽപിക്കുകയും ചെയ്തു. കുട്ടിക്ക് അപകടം സംഭവിക്കത്തക്കവിധം വാഹനം ഓടിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനും ഇവരുടെ പേരിൽ പൊലീസ് കേെസടുത്തു. ശനിയാഴ്ച ജയിലിലടച്ച ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുട്ടികളെ കാറിൽ ഇരുത്തി മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് പറഞ്ഞു.
Comments