You are Here : Home / Readers Choice

മിഷിഗണിലും, മിസിസിപ്പിയിലും നടന്ന പ്രൈമറിയില്‍ ട്രംബിന് വന്‍ വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 09, 2016 01:11 hrs UTC

 

മിഷിഗണ്‍: എതിരാളികള്‍ ട്രംബിനെതിരെ ഒരാഴ്ചയായി നടത്തിവരുന്ന അപവാദ പ്രചരണങ്ങള്‍ക്കു വിരാമമിട്ടു ഇന്ന്(ചൊവ്വാഴ്ച) മിഷിഗണിലും, മിസിസിപ്പിയിലും നടന്ന പ്രൈമറിയില്‍ ട്രംബിന് വന്‍ വിജയം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ട്രംമ്പ് ഉറപ്പു നല്‍കി.
ട്രംമ്പ് യൂണിവേഴ്‌സിറ്റിയെ കുറിച്ചുള്ള നുണ പ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളികളഞ്ഞതായും ട്രംമ്പ് വ്യക്തമാക്കി.
ഇന്നലെ ന്യൂയോര്‍ക്ക് മുന്‍ സിറ്റി മേയര്‍ റൂഡി ഗിലാനിയുടെ പിന്തുണ ട്രംബിനു ലഭിച്ചത് ഇന്നത്തെ വോട്ടെടുപ്പില്‍ അനുകൂല ഘടകമായിരുന്നു.
അടുത്ത ചൊവ്വാഴ്ച ഫ്‌ളോറിഡായില്‍ നടക്കുന്ന നിര്‍ണ്ണായക പ്രൈമറിയില്‍ വിജയം സുനിശ്ചിതമാണെന്ന് ട്രംമ്പ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ മിഷിഗണില്‍ ബെര്‍ണി സാന്റേഴ്‌സ് ക്ലിന്റന് കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ മിസിസിപ്പിയില്‍ വന്‍ വിജയം നേടി ഹില്ലരി തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ക്കൊ റൂബിയാര്‍ക്ക് മത്സരത്തില്‍ നിന്നും പിന്മാറുന്നതിനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നു. ടെഡ് ക്രൂസും, ട്രംമ്പും മത്സരരംഗത്ത് അവശേഷിക്കാനാണ് സാധ്യത വര്‍ദ്ധിച്ചുവരുന്നത്.
. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ട്രംമ്പ് ഉറപ്പു നല്‍കി.ട്രംമ്പ് യൂണിവേഴ്‌സിറ്റിയെ കുറിച്ചുള്ള നുണ പ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളികളഞ്ഞതായും ട്രംമ്പ് വ്യക്തമാക്കി.
ഇന്നലെ ന്യൂയോര്‍ക്ക് മുന്‍ സിറ്റി മേയര്‍ റൂഡി ഗിലാനിയുടെ പിന്തുണ ട്രംബിനു ലഭിച്ചത് ഇന്നത്തെ വോട്ടെടുപ്പില്‍ അനുകൂല ഘടകമായിരുന്നു. അടുത്ത ചൊവ്വാഴ്ച ഫ്‌ളോറിഡായില്‍ നടക്കുന്ന നിര്‍ണ്ണായക പ്രൈമറിയില്‍ വിജയം സുനിശ്ചിതമാണെന്ന് ട്രംമ്പ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ മിഷിഗണില്‍ ബെര്‍ണി സാന്റേഴ്‌സ് ക്ലിന്റന് കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ മിസിസിപ്പിയില്‍ വന്‍ വിജയം നേടി ഹില്ലരി തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ക്കൊ റൂബിയാര്‍ക്ക് മത്സരത്തില്‍ നിന്നും പിന്മാറുന്നതിനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നു. ടെഡ് ക്രൂസും, ട്രംമ്പും മത്സരരംഗത്ത് അവശേഷിക്കാനാണ് സാധ്യത വര്‍ദ്ധിച്ചുവരുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.