You are Here : Home / Readers Choice

സെനറ്റര്‍ ടെഡ് ക്രൂസ് തിരഞ്ഞെടുക്കപ്പെടണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 18, 2016 11:43 hrs UTC

വാഷിംഗ്ടണ്‍: സൗത്ത് കരോളിനാ ഗവര്‍ണ്ണറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിക്ക് എല്ലാവരോടുമായി ഒരു പ്രാര്‍ത്ഥന മാത്രമാണ് ഉള്ളത്. 'റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടെക്‌സസ്സില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് തിരഞ്ഞെടുക്കപ്പെടണം' ട്രംബിനെ മറികടക്കുന്നതിന് സര്‍വ്വവിധ പിന്തുണയും ടെഡ് ക്രൂസിന്‍ നല്‍കുമെന്ന് നിക്കി പരസ്യമായി പ്രഖ്യാപിച്ചു. മത്സരരംഗത്തു അവശേഷിക്കുന്ന ഒഹായൊ ഗവര്‍ണ്ണര്‍ ജോണ്‍ കെയ്‌സ് പിന്മാറണമോ എന്ന് വ്യക്തമാക്കാന്‍ നിക്കി തയ്യാറായില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു ഡൊണാള്‍ഡ് ട്രമ്പും, രണ്ടാം സ്ഥാനം ടെഡ് ക്രൂസിനും, മൂന്നാം സ്ഥാനം ജോണ്‍ കെയ്‌സിനുമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്മാര്‍ ട്രംമ്പിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞു ശക്തമായ പ്രചരണമാണ് നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.