You are Here : Home / Readers Choice

ഇന്ത്യന്‍-അമേരിക്കന്‍ വനിതാ പാര്‍ട്ടി വൈസ് പ്രസിഡന്റായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 22, 2016 12:08 hrs UTC

സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയും, കാലിഫോര്‍ണിയാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് ചെയറുമായ ഹര്‍മിത് ധില്ലന്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വനിതാ കമ്മിറ്റി മെമ്പറായി എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നുറപ്പായി. ഓരോ സംസ്ഥാനത്തുനിന്നും മൂന്നുപേരെയാണ് നാഷ്ണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്.(സ്റ്റേറ്റ് ചെയര്‍മാന്‍, വനിതകളില്‍ നിന്നും, പുരുഷന്മാരില്‍ നിന്നും ഓരോരുത്തര്‍). ഏപ്രില്‍ 30ന് സംസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കുക. ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്ന ലിന്റാ ഐക്കര്‍മാന്‍ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ വനിതാ ആദ്യമായാണ് കാലിഫോര്‍ണിയാ പാര്‍ട്ടി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ വളര്‍ച്ചയില്‍ ഹര്‍മിനിന്റെ സംഭാവന വിലപ്പെട്ടതാണ്. സിക്ക് ദമ്പതികളുടെ മകളായി ഇന്ത്യയില്‍ ജനിച്ച ഹര്‍മീത് നോര്‍ത്ത് കരോളിനായിലാണ് വളര്‍ന്നത്. സിക്ക്, ബാര്‍ അസ്സോസിയേഷന്‍ സ്ഥാപകാംഗമായ ഹര്‍മിത് വെര്‍ജീനിയ ലൊ സ്‌ക്കൂളില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തീകരിച്ചത്. കമ്മ്യൂണിറ്റി സേവനത്തിന്റെ അംഗീകാരമായി മൈനോറട്ടി ബാര്‍ കൊയലേഷന്‍ അവാര്‍ഡ് 2002 ല്‍ ഹര്‍മിതിന് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.