You are Here : Home / Readers Choice

മഹീത ഭരധ്വാജിന് ഗേറ്റ്‌സ് കേംബ്രിഡ്ജ് സ്‌ക്കോളര്‍ഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 24, 2016 11:20 hrs UTC

മിസ്സോറി: ഗേയ്റ്റ്‌സ് ഫൗണ്ടേഷന്‍ നടത്തിയ ഇന്റര്‍വ്യൂവിനുശേഷം അമേരിക്കയില്‍ നിന്നും 2016 ഗേയ്റ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളര്‍ഷിപ്പിനു വേണ്ടി അമേരിക്കയില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയഞ്ചു പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മഹിത ഭരദ്വാജും ഉള്‍പ്പെടുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദം നേടിയ മഹിത കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'ജെനൊമിക്ക് മെഡിസിനില്‍' ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായി ചേരുന്നതിനുള്ള ശ്രമത്തിലാണ്. സ്റ്റാന്‍ഫോര്‍ഡ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജെനിറ്റിക്ക്‌സ്, ഡര്‍മറ്റോളജി വിഷയങ്ങള്‍ ഗവേഷണം നടത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സെന്റ് ലൂയിസ് മെഡിക്കല്‍ സ്‌ക്കൂളില്‍ മഹിത ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജ് ക്യാമ്പസുകളിലും, ഇന്ത്യയുടെ അവികസിത മേഖലകളിലും നിരവധി സര്‍വ്വീസ് പ്രോജക്റ്റുകള്‍ക്ക് മഹിത തുടക്കമിട്ടിരുന്നു. 2000 ല്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന സ്ഥാപിച്ച ഫൗണ്ടേഷന്‍ സ്‌ക്കോളര്‍ഷിപ്പിന് കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 40 പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ അനീഷാ ബട്ട്, ശ്രുതി ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഈ വര്‍ഷം സ്‌ക്കോളര്‍ഷിപ്പിന് അര്‍ഹയായ ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മഹിത 2013 ല്‍ സ്ഥാപിച്ച 'സ്റ്റാന്‍ഫോര്‍ഡ് മ്യൂസിക്ക് ആന്റ് മെഡിസന്‍ അസിസ്റ്റന്റ് ലിവിങ്ങ് സെന്ററുകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.