ഒര്‍ലാന്റൊ: ക്ലാസില്‍ ഇരുന്ന സഹപാഠിയുടെ പുറകതില്‍ ഒന്ന് പിച്ചിയ കുറ്റത്തിന് 12 വയസ്സുക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പോലീസുകാറില്‍ കയറ്റി കൊണ്ടു പോയി. ഫ്ളോറിഡാ ഒര്‍ലാന്റോയിലെ സ്ക്കൂളിലായിരുന്നു സംഭവം. മാര്‍ച്ച് ആദ്യവാരം നടന്ന സംഭവത്തെകുറിച്ചു സഹപാഠിയായ ആണ്‍കുട്ടിയാണ് സ്ക്കൂള് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുക്കാരിയെ സസ്പെന്റ് ചെയ്തു. പോലീസ് കുട്ടിയെ കേസ്സില്‍ നിന്നു ഒഴിവാക്കുവാന്‍ ശ്രമിച്ചുവെങ്കിലും 'പിച്ച് കിട്ടിയ' ആണ്‍കുട്ടിയുടെ മാതാവ് കേസ്സ് തുടരുവാന്‍ ആവശ്യപ്പെട്ടു പോലീസിന് നടപടികള്‍ ഔദ്യോഗീകമായി സ്വീകരിക്കുകയല്ലാതെ വേറൊരു വഴിയുമില്ലായിരുന്നു. കളി ഇത്രയും കാര്യമാകുമെന്നു കരുതിയില്ല. പന്ത്രണ്ടു വയസ്സുകാരി പറഞ്ഞു. ഞാന്‍ ഇതു ഒരു തമാശയായിട്ടാണ് ചെയ്തത. കേസ്സില്‍ പ്രതിയായ പെണ്‍കുട്ടി ഇനി കമ്മ്യൂണിറ്റി സര്‍വ്വീസും, ഡ്രഗ് ടെസ്റ്റും പാസ്സാകേണ്ടതുണ്ട്. സെമിനോള്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരാണമാണെന്നും, ഇതിന് നടപടികള്‍ സ്വീകരിച്ചത് വിഡ്ഢിത്തരമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
Comments