ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരനായ കെയ്ല്‍ പാര്‍ക്കറിന് ജാമ്യം നിഷേധിച്ചു. മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ജഡ്ജി വിധിച്ചു. തുടര്‍ന്ന് ഓവല്‍ കൗണ്ടി ജയിലിലേക്ക് പ്രതിയെ മാറ്റി. ഔദ്യോഗീക ജീവിതത്തിനിടയില്‍ ഇത്രയും ക്രൂരമായ ബാല നരഹത്യ നടത്തിയ സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ഓവന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഡോണ്‍ വാന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്ലൂമിംഗ്ടണിലുള്ള വീട്ടില്‍ നിന്നും ഒരു വയസ്സുള്ള കുഞ്ഞിനെ കാറില്‍ തട്ടികൊണ്ടുപോയത്. മുപ്പതുമണിക്കൂറുകള്‍ക്കുശേഷം മൃതദേഹം പതിനഞ്ചു മൈല്‍ ദൂരെയുള്ള സ്വകാര്യം വ്യക്തിയുടെ പറമ്പില്‍ നിന്നും കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞു ക്രൂരമായി പീഡനത്തിനിരയായെന്നും, മൃദേഹത്തില്‍ ബ്ലിച്ച് ഒഴിച്ചു വൃകൃതമാക്കിയെന്നും, വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വയസ്സുക്കാരിയുടെ അമ്മാവന്‍ ആഡംസ് അമ്മന്‍മാനുമായി തലേദിവസം പ്രതി മദ്യപിച്ചിരുന്നതായും രാവിലെ കുഞ്ഞിനേയും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നുവെന്നും ആഡംസ് പോലീസിന് മൊഴി നല്‍കി. പ്രതിയുടെ വളര്‍ത്തച്ഛന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ സഹോദരന്‍ കൃത്യം നിര്‍വ്വഹിച്ചതായി വിശ്വസിക്കാനാകുന്നില്ലെന്ന് സഹോദരിയുടെ പ്രസ്താവനയില്‍ പറയുന്നു.
Comments