പ്രതീക്ഷിച്ച പോലെ വിസ്കോണ്‍സിന്‍ പ്രെമറിയില്‍ ഡൊണള്‍ഡ് ട്രമ്പിനെ പിന്നിലാക്കി ടെഡ് ക്രുസും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ബെര്‍ണി സാന്‍ഡേഴ്സും വിജയികളായി. കറുത്തവരും ലാറ്റിനോകളും അധികമില്ലാത്ത വിസ്കോന്സിന്സാന്ഡേഴ്സിനൊപ്പം നില കൊള്ളൂമെന്നുറപ്പായിരുന്നു. ഹില്ലരി ഇതിനകം ആവശ്യത്തിനു ഡെലിഗേറ്റുകളെ നേടിയിട്ടുണ്ടെന്നും അതിനാല്‍ സാന്‍ഡേഴ്സ് എത്ര ശ്രമിച്ചാലും അവരെ തോല്പിക്കാനാവില്ലെന്നും ഹില്ലരി അനുകൂലികള്‍ പറയുന്നു. ഹില്ലരിക്കെതിരെ സാന്‍ഡേഴ്സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കുകയേ ഉള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവസാനം വരെ പോരാടാനാണു സാന്‍ഡേഴ്സിന്റെ നീക്കം. അടുത്ത പ്രധാന പ്രൈമറി ഈ മാസം 19-നു ന്യു യോര്‍ക്കിലാണു. അവിടെ വിജയം നേടുന്നവര്‍ നോമിനേഷന് നേടും എന്നതാണു ഇപ്പോഴത്തെ സ്ഥിതി. ഹില്ലരിയും ട്രമ്പും ന്യു യോര്ക്കുകാരാണു. അതിനാല്‍ ന്യു യോര്‍ക്കില്‍ പിന്നോക്കം പോകുന്നത് ഇരുവര്‍ക്കും ആലോചിക്കാാവില്ല.
Comments