അര്‍ക്കന്‍സാസ്: ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെള്ളത്തിന് ഓര്‍ഡര്‍ നല്‍കിയതിനുശേഷം അതേ കപ്പിലെ വെള്ളം ഒഴിച്ചുകളഞ്ഞു സോഡാ നിറച്ചെടുത്ത യുവാവിനെ അറസ്റ്റു ചെയ്തു കളവ് കേസ്സ് ചാര്‍ജ്ജു ചെയ്ത സംഭവം സ്പ്രിംഗ ഡെയലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡ്രൈവ് ത്രൂവിലൂടെ സ്പ്രിംഗ്‌ഡെയ്ല്‍ മെക്ക്‌ഡൊണാള്‍ഡില്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ആവശ്യപ്പെട്ടതു വെള്ളം. പണം അടച്ചു ഓര്‍ഡര്‍ ചെയ്തത് ലഭിച്ചപ്പോള്‍ യുവാവ് കാര്‍ പാര്‍ക്ക് ചെയ്തു അകത്തേക്ക് പ്രവേശിച്ചു. കപ്പിലെ വെള്ളം പുറത്തേക്ക് കളഞ്ഞതിനു ശേഷം അതേ കപ്പില്‍ സോഡാ നിറച്ചെടുത്തു സോഡാ തിരിച്ചുവെക്കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കാറില്‍ കയറി രക്ഷപ്പെട്ടു. മാനേജര്‍ കാര്‍ തടയുന്നതിന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും, യുവാവിനെ പിന്തുടര്‍ന്നു അറസ്റ്റുചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ പല ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളിലും ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഗൗരവമായി മാറുന്നത് അസാധാരണമാണ്. വെള്ളം മതി എന്ന് പറഞ്ഞു കപ്പുനല്‍കിയതിനുശേഷം ജീവനക്കാരുടെ കണ്ണുവെട്ടിച്ചു സോഡാ എടുക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ സംഭവം. യുവാവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുക്കണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
Comments