You are Here : Home / Readers Choice

പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്ന് ബര്‍ണി സാന്റേഴ്‌സ്

Text Size  

Story Dated: Thursday, June 16, 2016 11:08 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കുന്നതിനും നിലവിലുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബര്‍ണി സാന്റേഴ്‌സ്(ജൂണ്‍ 14 ചൊവ്വാഴ്ച) ആവശ്യപ്പെട്ടു. ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ അടിസ്ഥാന മാറ്റത്തിനു സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വാഷിംഗ്ടണില്‍ ബര്‍ണി ചൂണ്ടികാട്ടി. ബര്‍ണി സാന്റേഴ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിച്ചിരുന്ന ഡെമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഡെബി വസ്സര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് ബര്‍ണി ഉന്നയിച്ചിരിക്കുന്നത്.

 

 

ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ഊര്‍ജ്ജസ്വലമായ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, വ്യക്തമായ മറുപടി നല്‍കാന്‍ സാന്റേഴ്‌സ് വിസമ്മതിച്ചു. 2008 ല്‍ നടന്ന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ ക്ലിന്റന്‍, ബറാക്ക് ഒബാമയുടെ പേര്‍ നിര്‍ദ്ദേശിച്ചതുപോലെ ഹില്ലരിയുടെ പേര്‍ നിര്‍ദേശിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ബര്‍ണി ശ്രമിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ഔദ്യോഗീക പിന്മാറ്റം ഇതുവരെ പ്രഖ്യാപിക്കാത്ത സാന്റേഴ്‌സ് ഏതറ്റംവരെ പോകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.