ഡാലസ് ∙ വോട്ട് ചെയ്യുന്നതിൽ നിയമപ്രകാരം അവകാശമില്ലാത്ത റോസ മറിയ ഒർട്ടേഗ(35) ഡാലസ് കൗണ്ടി പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു ടെറന്റി കൗണ്ടി ജയിലിലടച്ചു. നിയമ വിരുദ്ധമായി വോട്ട് ചെയ്യുന്നത് സെക്കന്റ് ഡിഗ്രി ഫെലൊനിയായിട്ടാണ് കണക്കാക്കുന്നത്.20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. റോസ ഒരു അമേരിക്കക്കാരനെ വിവാഹം ചെയ്തു ജീവിക്കുന്നെങ്കിലും അമേരിക്കൻ പൗരത്വം ഇല്ലാത്തതിനാൽ വോട്ട് ചെയ്യുന്നതിനവകാശമില്ല. ടറന്റ് കൗണ്ടിയിൽ വോട്ടർ അപേക്ഷ നൽകിയെങ്കിലും അർഹതയില്ലാത്ത തിനാൽ തളളിക്കളഞ്ഞിരുന്നു. അഞ്ചു മാസങ്ങൾക്കുശേഷം വീണ്ടും അപേക്ഷ നൽകിയിരുന്നതായി ടറന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വക്താവ് ഹാരി വൈറ്റ് പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ഏർലി വോട്ടിങ്ങിൽ ടറന്റ് കൗണ്ടിയിൽ വോട്ട് ചെയ്യാതെ ഡാലസ് കൗണ്ടിയിലാണ് റോസ വോട്ടു ചെയ്തതും. തുടർന്ന് നടന്ന പരിശോധനയിൽ റോസ 2004 മുതൽ അഞ്ചു തവണ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 10,000 ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചു. ഇത്തവണ നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനധികൃത മായി വോട്ട് രേഖപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ കഠിനമായ ശിക്ഷയാണ് ലഭിക്കുക എന്ന് ടെക്സാസ് അറ്റോർണി ജനറൽ ഓഫിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments