You are Here : Home / Readers Choice

ഓവർ ടൈം അലവൻസ് : പരിധി വർദ്ധന തടഞ്ഞ് കോടതി ഉത്തരവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 25, 2016 01:38 hrs UTC

ടെക്സസ് ∙ ഓവർ ടൈം അലവൻസിനുളള ശമ്പള പരിധി വർദ്ധിപ്പിച്ചത് താല്ക്കാലികമായി തടഞ്ഞുകൊണ്ട് ടെക്സസ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. നവംബർ 22 ചൊവ്വാഴ്ചയായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. നിലവിൽ 23,660 ഡോളർ വാർഷിക വരുമാനം ഉളളവർക്ക് മാത്രമായിരുന്നു ഓവർ ടൈം അലവൻസിന് അർഹതയുണ്ടായിരുന്നത്. എന്നാൽ ഒബാമ ഭരണകൂടം പരിധി 47476 ആയി വർദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഡിസംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ടെക്സസ് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ ജഡ്ജി രാജ്യവ്യാപകമായി ഇതിന് താല്കാലിക നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്. ഒബാമ ഇറക്കിയ ഉത്തരവ് ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. ഒബാമ സർക്കാരിന്റെ അധികാര പരിധിക്ക് പുറത്തുളള ഒന്നായിട്ടാണ് ഈ നിയമത്തെ കോടതി വിശേഷിപ്പിച്ചത്. കോടതി വിധിയെ വ്യവസായ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തപ്പോൾ, ശക്തമായ എതിർപ്പാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തും നിന്നുണ്ടായത്. ഈ വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

 

 

ആഴ്ചയിൽ 500 ഡോളറിനു താഴെ ശബ്ദം നിശ്ചയിച്ചു. നാല്പതു മണിക്കൂറിനു മുകളിൽ ജോലി ചെയ്താലും ഓവർ ടൈം അലവൻസിന് അർഹതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസകരമായിരുന്നു പുതിയ നിയമം. ഇപ്പോൾ 1000 ഡോളറിന് താഴെ ശമ്പളം ലഭിക്കുന്നവർക്ക് ഓവർ ടൈം അലവൻസിന് അർഹത ലഭിക്കുന്ന നിയമമാണ് കോടതി വിധിയിലൂടെ താല്കാലികമായി തടഞ്ഞിരിക്കുന്നത്. പുതിയ പ്രസിഡന്റ് ചുമതലയേറ്റതിനുശേഷം മാത്രമായിരിക്കും ഈ നിയമത്തിന്റെ സാധ്യതയെക്കുറിച്ചു വ്യക്തമായ തീരുമാനം പ്രതീക്ഷിക്കാനാകുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.