ബാർട്ടിമോർ∙ ആകാശത്തുവച്ചു വിമാനം തകർക്കുമെന്നു ഭീഷണിപ്പെടുത്തിയ മേരിലാൻഡിൽ നിന്നുള്ള അർപൻ ഷായെ(32) കലിഫോർണിയ അധികൃതർ അറസ്റ്റ് ചെയ്തു. കലിഫോർണിയ ഓക്ലാൻ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബാൾട്ടിമോറിലേക്കു സൗത്ത് വെസ്റ്റ് എയർലൈൻസ് പുറപ്പെടുന്നതിനിടെയാണു ഷാ ഭീഷണിയുയർത്തിയത്. വിമാനം ആകാശത്തേക്കുയരും മുൻപു തിരിച്ചെത്തി യാത്രക്കാരെയും ലഗേജും സൂക്ഷ്മമായി പരിശോധിച്ചെങ്കിലും എക്സ്പ്ളോസീവ് ഒന്നും കണ്ടെത്താനായില്ല. പലതവണ യാത്രക്കാരോടു വിമാനം തകരുമെന്നു ഷാ പറഞ്ഞതായി കൗണ്ടി ഷെറിഫ് ഓഫിസി വക്താവ് സെർജന്റ് റെ കെല്ലി വെളിപ്പെടുത്തി. കുറ്റകരമായ ഭീഷണി കുറ്റം ചുമത്തി ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. ഓക്ലാൻഡ് ഗ്ളെൻ ഡയർ ജയിലിലടച്ചു. എഫ്ബിഐ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മകനെ കുറിച്ചു നല്ല അഭിപ്രായമാണുള്ളതെന്നും ഒരു പക്ഷേ മദ്യലഹരിയിലായിരിക്കും പറഞ്ഞതെന്നും ഷായുടെ പിതാവ് പറഞ്ഞു. സാധാരണ സമയത്തിനും ഒരു മണിക്കൂർ വൈകി പുറപ്പെട്ട വിമാനത്തിൽ നിന്നു ലഭിച്ച ബിയറായിരിക്കും മകനെ ഇതിനു പ്രേരിപ്പിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു. നവംബർ 23ന് ജാമ്യ ലഭിച്ച ഷാ നവംബർ 28നു കോടതിയിൽ ഹാജരാകണം.
Comments