You are Here : Home / Readers Choice

2020 പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടൻ പോസ്റ്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 29, 2016 12:42 hrs UTC

വാഷിങ്ടൻ ∙ 2020ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിനു സാധ്യതയുളള ആദ്യ വ്യക്തി ഇന്ത്യൻ അമേരിക്കൻ വംശജ കമലാ ഹാരിസാണെന്ന് അമേരിക്കയിലെ ലീഡിങ്ങ് ന്യുസ്പേപ്പറായ വാഷിങ്ടൻ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. നവംബർ 28ന് പുറത്തിറക്കിയ പത്രത്തിലാണ് ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഷേൽ ഒബാമ, മിനിസോട്ടയിൽ നിന്നുളള സെനറ്റർ ഏമി ക്ലൊബുച്ചർ, ന്യൂയോർക്കിൽ നിന്നുളള സെനറ്റർ ക്രിസ്റ്റിൻ ഗിലിബ്രാന്റ്, ന്യൂജഴ്സി സെനറ്റർ കോറി ബുക്കർ, കൊളറാഡൊ ഗവർണർ ജോൺ ഹിക്കിൻലൂഫർ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാമെങ്കിലും ഒന്നാം സ്ഥാനം കമലാ ഹാരിസനു തന്നെയാണ്.

 

ചെന്നൈ സ്വദേശിവിയായ മാതാവിന്റേയും ജമൈയ്ക്കയിൽ നിന്നുളള പിതാവിന്റേയും മകളായ കമല ഹാരിസ് (51) യുഎസ് സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വനിതാ പ്രതിനിധിയാണ്. കലിഫോർണിയയിൽ നിന്നും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു മാസം പിന്നിട്ടപ്പോൾ നാലു വർഷത്തിനുശേഷമുളള പ്രസിഡന്റ് സ്ഥാനാർത്ഥി ലിസ്റ്റിൽ കമലാ ഹാരിസ് സ്ഥാനം പിടിച്ചിരിക്കുന്നുവെന്നാണ് വാഷിങ്ടൻ പോസ്റ്റ് പറയുന്നത്. രണ്ട് തവണ കലിഫോർണിയ അറ്റോർണി ജനറലായിട്ടുളള കമലാ ഹാരിസും വൻ ഭൂരിപക്ഷത്തോടെയാണ് കലിഫോർണിയായിൽ നിന്നും ജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.