You are Here : Home / Readers Choice

ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 01, 2017 01:20 hrs UTC

ഷിക്കാഗൊ: ജനുവരി 28 ന് പ്രസിഡന്റ് ട്രമ്പ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ടു പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന് ശേഷം ചിക്കാഗൊ ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെക്കപ്പെട്ട യാത്രികര്‍ക്ക് സഹായ ഹസ്തവുമായി യു.എസ്. കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാകൃഷ്ണമൂര്‍ത്തി ഓടിയെത്തിയത് പലരുടെയും അഭിനന്ദനങ്ങള്‍ക്കര്‍ഹമായി. തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 28 ന് വൈകീട്ട് കൃഷ്ണമൂര്‍ത്തി വിമാനതാവളത്തില്‍ എത്തിചേര്‍ന്നതെന്ന് പ്രസ് സെക്രട്ടറി വില്‍സണ്‍ ബാള്‍ഡ് വിന്‍ പറഞ്ഞു. പതിനെട്ടുപേരാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിമാനതാവളത്തില്‍ കുടുങ്ങിയത്. കൊച്ചുമകനെ ഇറാനിലെ മാതാപിതാക്കളെ കാണിക്കുന്നതിന് പോയശേഷം തിരിച്ചെത്തിയ ഇറാന്‍ വംശജരായ മാതാപിതാക്കളെ കൃഷ്ണമൂര്‍ത്തി ഇടപ്പെട്ടതിനാല്‍ വിട്ടയച്ചു.

 

 

കുട്ടിയുടെ മാതാവിന് അമേരിക്കന്‍ പൗരത്വം ഉണ്ടായിരുന്നുവെങ്കിലും, അഞ്ചുമണിക്കൂറാണ് ഇവരെ തടഞ്ഞുവെച്ചു ചോദ്യം ചെയ്തതെന്ന് വില്‍സണ്‍ പറഞ്ഞു. മറ്റു പതിനെട്ടുപേരേയും വിട്ടയയ്ക്കുന്നതിന് കൃഷ്ണമൂര്‍ത്തിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ട്രമ്പിന്റെ ഈ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അധികം ആയുസ്സുണ്ടാകുകയില്ലെന്ന് ഇല്ലിനോയ്‌സില്‍ നിന്നും ഡമോക്രാറ്റിക്ക് പ്രതിനിധിയായി യു.എസ്. കോണ്‍ഗ്രസ്സില്‍ എത്തിയ കൃഷ്ണമൂര്‍ത്തിയുടെ പ്രസ്താവനയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.