You are Here : Home / Readers Choice

റെഡ് ലൈറ്റ് ക്യാമറ-ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമനടപടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 02, 2017 02:54 hrs UTC

ഹൂസ്റ്റണ്‍: നിയമവിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നു ഷൈന്‍ ഈടാക്കുന്നതിനെതിരെ ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മില്യണ്‍ കണക്കിനു ഡോളറാണ് റെഡ് ലൈറ്റ് നിയമലംഘനത്തിന്റെ പേരില്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കിയിരിക്കുന്നു. സിറ്റി മേയര്‍, ചീഫ് ഓഫ് പോലീസ്, സിറ്റി മേനേജര്‍ എന്നിവരെയാണ് കേസ്സില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. റെഡ്‌ലൈറ്റ് സിസ്റ്റ ലംഘനത്തിന്റെ പേരില്‍ സിവില്‍ പെനാല്‍റ്റി ഈടാക്കുന്നത് സംസ്ഥാന ഭരണഘടനാ ലംഘനമാണെന്ന് കേസ്സ് ഏറ്റെടുത്തിരിക്കുന്ന അറ്റോര്‍ണി ചൂണ്ടികാട്ടി. എന്നാല്‍ സിറ്റി അധികൃതര്‍ ഇതിനെക്കുറിച്ചു അഭിപ്രായം പറയുവാന്‍ വിസമ്മതിച്ചു. റെഡ്‌ലൈറ്റ് സ്ഥാപിച്ചതു മൂലം ഇന്റര്‍ സെക്ഷനുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും, കാല്‍ നടക്കാര്‍ക്ക് ഭയം കൂടാതെ റോഡ് കുറുകെ കടക്കാന്‍ കഴിയുന്നുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു. ടെക്‌സസ് നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് റെഡ് ലൈറ്റ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 9 റെഡ് ലൈറ്റ് ക്യാമറകള്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.