ഷിക്കാഗൊ: ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇന്നു മുതല്‍ റിയൂസബിള്‍ ബാഗ് കൂടി കരുതണം. ഷിക്കാഗൊ സിറ്റിയിലാണ് ഫെബ്രുവരി ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ ബാഗ് ടാക്‌സ് നിലവില്‍ വന്നത്. പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കുകയും, നീക്കം ചെയ്യുന്നത് സിറ്റിക്ക് വലിയ ബാധ്യത വരുത്തി വെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്. ബാഗ് ടാക്‌സ് ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ശരാശരി 500 ഡിസ്‌പോസിബിള്‍ ബാഗാണ് സിറ്റിയിലെ ഒരാള്‍ ഉപയോഗിക്കുന്നത്. ഇന്നുമുതല്‍ ഗ്രോസറി സ്‌റ്റോറുകളിലെ ബാഗുകള്‍ ഉപയോഗിക്കണമെങ്കില്‍ ഒരോന്നിനും ഏഴു സെന്റ് വീതം അധികം നല്‍കണം. ഇതില്‍ അഞ്ചു സെന്റ് സിറ്റിക്കും, രണ്ടു സെന്റ് കടയുടമക്കുമാണ് ലഭിക്കുക. ടാക്‌സ് ഈടാക്കുന്നതിലൂടെ സിറ്റിയുടെ വരുമാനവും വര്‍ധിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ടാക്‌സ് നിലവില്‍വന്നു ആദ്യദിനം സിറ്റിയിലെ പന്ത്രണ്ടു ഹോള്‍ ഫുഡ്‌സ് സ്റ്റോറുകള്‍ ആയിരം പേര്‍ക്ക് റിയൂസബള്‍ ബാഗുകള്‍ സൗജ്യന്യമായി വിതരണം ചെയ്തു. ബുധനാഴ്ച സിറ്റിയില്‍ നിന്നും ഇത്തരത്തിലുള്ള ബാഗുകള്‍ വിതരണം ചെയ്തു. ഡിസ്‌പോസിബിള്‍ ബാഗുകളുടെ ഉപയോഗം പരമാവധി കുറക്കണമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments