തുള്‍സ(ഒക്കലഹോമ): ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഏഴു വന്‍കരകളില്‍ ഓടിയെത്തി ഏഴു വേള്‍ഡ് മാരത്തോണില്‍ പങ്കെടുത്തു ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ രാജ് പട്ടേല്‍(50) റിക്കാര്‍ഡിട്ടു. എലൈറ്റ് ക്ലബ് ഓഫ് അത്‌ലറ്റിക്‌സില്‍ അംഗമായ ഡോ.രാജ് ജനുവരി 23ന് അന്റാര്‍ട്ടിക്കയിലാണ് ആദ്യ മാരത്തോണില്‍ പങ്കെടുത്തത്. അടുത്ത ആറു ദിവസങ്ങള്‍ ചിലി, ഫ്‌ളോറിഡാ, സ്‌പെയ്ന്‍, മൊറോക്കൊ, ദുബായ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പറന്നെത്തിയാണ് അവിടെ സംഘടിപ്പിക്കപ്പെട്ട വേള്‍ഡ് മാരത്തോണില്‍ പങ്കെടുത്തത്. 44 വയസ്സുവരെ ഒരു മത്സരത്തിലും പങ്കെടുക്കാത്ത ഡോ.ദേവ് 2011ലാണ് ആദ്യമായി മാരത്തോണില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഏഴു ഉള്‍പ്പെടെ 92 മാരത്തോണുകളിലാണ് പങ്കെടുത്തിട്ടുള്ളത്. മത്സരം പൂര്‍ത്തിയാക്കിയ 31 പേരില്‍ എട്ടാം സ്ഥാനത്തെത്തിയാണ് ജീവിതത്തിലെ ഏറ്റവും മികച്ച വിജയമെന്ന് ഡോക്ടര്‍ പറഞ്ഞു. സിഡ്‌നിയില്‍ നടന്ന മത്സരത്തിന് ഭാര്യ കല്‍പന, മകന്‍ സയണ്‍(16), ചര്‍ച്ച് മെമ്പേഴ്‌സ് എന്നിവര്‍ എത്തിയിരുന്നതായി ഡോക്ടര്‍ പറഞ്ഞു. 50,000 ഡോളറാണ് ഡോക്ടര്‍ യാത്രക്കുവേണ്ടി ചിലവഴിച്ചത്. 1980 ലാണ് പട്ടേല്‍ മാതാപിതാക്കളോടൊപ്പം ഒക്കലഹോമയില്‍ എത്തിയത്.
Comments