ഫ്‌ളോറിഡ: സഹോദരിയുടെ അശ്രദ്ധ മൂലം അഞ്ചു മണിക്കൂര്‍ കാറിനുള്ളില്‍ കഴിയേണ്ടിവന്ന 2 വയസ്സുക്കാരന്‍ ജേക്കബ് ചൂടേറ്റ് മരിച്ചു. ഫെബ്രുവരി 28 ചൊവ്വാഴ്ച ഫ്‌ളോറിഡായിലായിരുന്നു സംഭവം. ഹില്‍സ്ബറൊ കൗണ്ടിയിലെ ബ്രണ്ടന്‍ ഷോപ്പിങ്ങ് പ്ലാസയിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ കാറിനകത്തു കഴിഞ്ഞിരുന്ന കുട്ടിയെ അബോധാവസ്ഥയില്‍ ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ചൈല്‍ഡ് കെയറിലെ ജീവനക്കാരിയും, സഹോദരിയുമായ സില്‍വ-ടെല്ലായുടെ കാറിലാണ് 2 വയസ്സുള്ള ജേക്കബ് എത്തിയത്. അശ്രദ്ധമൂലം കുട്ടിയെ കാറില്‍ നിന്നും ഇറക്കാതെ സില്‍വ ജോലി സ്ഥലത്തേക്കു പോയി. രാവിലെ 9.30 മുതല്‍ 2 വരെയാണ് കുട്ടി കാറിനുള്ളില്‍ കഴിഞ്ഞത്. ജോലി സ്ഥലത്തു നിന്നും കാറിനടുത്തെത്തിയപ്പോഴാണ് ജേക്കബ് കാറില്‍ അബോധാവസ്ഥയില്‍ കഴിയുന്നതായി സഹോദരി കണ്ടത്. ഉടനെ അടുത്തുള്ള ഡയാലിസിസ് സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കിയതിനുശേഷം ആശുപത്രിയില്‍ എത്തിച്ചു. സഹോദരിയുടെ പേരില്‍ കേസ്സെടുത്തിട്ടില്ല എന്ന് ഹില്‍സ്ബറൊ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച ഇതേ സ്ഥലത്തു 90 ഡിഗ്രിയാണ് താലനില രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരുടെ അശ്രദ്ധ മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. ഫ്‌ളോറിഡ
Comments