വാഷിംഗ്ടണ്‍: ടെക്‌സസ് മുന്‍ ഗവര്‍ണ്ണറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമായിരുന്ന റിക്ക്‌പെറിക്ക് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി യു.എസ്.കോണ്‍ഗ്രസ്സിന്റെ അംഗീകാരം ലഭിച്ചു. മാര്‍ച്ച് 2 വ്യാഴാഴ്ച വൈകീട്ട്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു പെറി അധികാരം ഏറ്റെടുത്തു. ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ചു ട്രമ്പിന്റെ നിലപാടിനോട് പെറി എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ടെക്‌സസ് ഗവര്‍ണ്ണര്‍ ആയിരിക്കുമ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ് ഇന്‍ഡസ്ട്രിയില്‍ റിക്ക് കാണിച്ച താല്‍പര്യമാണ് ഊര്‍ജ്ജ വകുപ്പു സെക്രട്ടറിയായി നിയമിക്കാന്‍ ട്രമ്പിനെ പ്രേരിപ്പിച്ചത്.
ടെക്‌സസ്സില്‍ നിന്നും ട്രമ്പിന്റെ ക്യാബിനറ്റില്‍ പ്രവേശനം ലഭിക്കുന്ന രണ്ടാമനാണ് റിക്ക്‌പെറി. ഇതിനു മുമ്പ് എക്‌സോണ്‍ മൊമ്പില്‍ സി.ഇ.ഓ. ക്ലൈസ് ടില്ലേഴ്‌സന് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ചുമതല ലഭിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കോട്ടയായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ നിന്നും ട്രമ്പ് വന്‍ വിജയമാണ് തിരഞ്ഞെടുപ്പില്‍ നേടിയത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റിക്ക്‌പെറി. ട്രമ്പിനെതിരെ രംഗത്തെത്തിയെങ്കിലും, പിന്നീട് പിന്മാറി ട്രമ്പിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Comments